ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു

08:00 am 16/3/2017
Newsimg1_2251639

ന്യൂയോര്‍ക്ക്: പഞ്ചാബില്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത് പ്രമാണിച്ച്, ക്യൂന്‍സിലുള്ള വേള്‍ഡ് ഫെയര്‍ മെറീന റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വമ്പിച്ച വിജയാഘോഷം നടത്തി.

ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് അധ്യക്ഷതവഹിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്ത മീറ്റിംഗില്‍ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കെ. ജോസഫ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ചാക്കോ കോയിക്കലേത്ത്, നാഷണല്‍ വൈസ് ട്രഷറര്‍ റവ. ഡോ. വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രസംഗിച്ച നേതാക്കന്മാര്‍ എല്ലാവരും തന്നെ ഈ ഇലക്ഷന്‍ വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണെന്നു പ്രത്യാശ പ്രകടിപ്പിച്ചു.