ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ജനുവരി 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക്

10:31 am 27/1/2017

Newsimg1_21736678
ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29 ന് ഞയറാഴിച്ച വൈകുന്നേരം 5 മണിക്ക് ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ അറുപതിയേഴമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെണ്ടടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭ്യര്‍ഥിച്ചു .

ഈവര്‍ഷത്തെ റിപ്പണ്ടബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ , നാഷണല്‍ ഐ.എന്‍.ഒ.സി നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,പോള്‍ കറുകപ്പള്ളില്‍, Rev.Dr. വര്‍ഗീസ് എബ്രഹാം,ട്രഷറര്‍ സജി എബ്രഹാം, തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരിക്കും .

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളെ കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വര്‍ഗീസ് രാജന്‍, ലൈസി അലക്‌സ്, ഫിലിപ്പ് ചാക്കോ,ഷൈനി ഷാജാന്‍ ,ചാക്കോ കൊയികലെത്തു, ഗണേഷ് നായര്‍ ,ജോണ്‍ കേ മാത്യു (ബോബി), കെ ജീ ജനാര്‍ദ്ധനന്‍ , ഷാജി ആലപ്പാട്ട് , തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍ , രാജന്‍ ടി ജേക്കബ്, സജി മറ്റമന , ലീന ആലപ്പാട്ട്, ഷീല ചെറു , സുരേന്ദ്രന്‍ നായര്‍ , അലക്‌സ് എബ്രഹാം , ബാബു തുമ്പയില്‍ ,പൗലോസ് വര്‍ക്കി , എന്നിവര്‍ അറിയിച്ചു.