ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങള്‍ക്ക് മെഗാ ആപ്പ് വരുന്നു –

06:40 pm 24/4/2017

ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്- ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സമഗ്ര വിവരങ്ങളടങ്ങിയ ആപ്പ് റെയില്‍വേ തയ്യാറാക്കുന്നു. ട്രെയിന്‍ സമയം, പുറപ്പെടുന്ന സമയം, വൈകിയാലുള്ള വിവരം, യാത്ര പുറപ്പെടുന്നതും, എത്തുന്നതുമായ പ്ലാറ്റ് ഫോറം നമ്പര്‍, റണ്ണിംങ്ങ് സ്റ്റാസ്, ബെര്‍ത്ത് ലഭ്യത എന്നിവയെല്ലാം ആപ്പിലൂടെ അറിയാം.

ടാക്‌സി, പോര്‍ട്ടര്‍ സേവനം, വിശ്രമമുറി, ഹോട്ടല്‍, ടൂര്‍ പാക്കേജുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള സേവനങ്ങളും പുതിയ ആപ്പില്‍ ലഭിക്കും. ടാക്‌സ്, ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ വരുമാനം പങ്കുവെയ്ക്കല്‍ രീതിയിലാകും നടപ്പാക്കുക. ജൂണ്‍ ആദ്യം ആപ്പ് പുറത്തിറക്കും. ഈ ആപ്പ് സേവനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത യൂറോപ്പിലെ പ്രവാസികളും, വിനോദസഞ്ചാരികളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.