ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൂസ്റ്റണ്‍ പബ്ലിക് മീഡിയ സ്‌പെല്ലിങ് ബിയില്‍ വിജയം

8:35 pm 3/4/2017

– പി.പി. ചെറിയാന്‍


ഹൂസ്റ്റണ്‍ : ടെക്‌സസിലെ 1151 സ്കൂളുകളില്‍ നിന്നും 8 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ നിന്നും ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച 29 പെണ്‍കുട്ടികളും 27 ആണ്‍കുട്ടികളും പങ്കെടുത്ത ഹൂസ്റ്റണ്‍ പബ്ലിക് മീഡിയ സ്‌പെല്ലിങ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളായ ഷൗരവ് ദസറി, രാഖീഷ് കോട്ട എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഈ രണ്ടു വിദ്യാര്‍ഥികളും വാഷിങ്ടന്‍ ഡിസിയില്‍ മെയ് 28 ജൂണ്‍ 2 വരെ നടക്കുന്ന സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരങ്ങളില്‍ പങ്കെടുക്കും. ടെക്‌സസിലെ 42 കൗണ്ടികളിലെ വിദ്യാലയങ്ങളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ ഷൗരവ് 2016 ല്‍ നടന്ന സ്ക്രിപ്‌സ് സ്‌പെല്ലിംഗ് ബിയില്‍ 11 ാം സ്ഥാനം നേടിയിരുന്നു. 8ാം ഗ്രേഡ് മെക്‌ളൊ ജൂനിയാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി കോണ്‍റൊ ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റിനെയാണ് പ്രതിനിധാനം ചെയ്തത്.

നാലുമണിക്കൂര്‍ നീണ്ടു നിന്ന ഒന്‍പതു റൗണ്ടുള്ള മത്സരത്തിന് ഫൈനലില്‍ എത്തിയ മൂന്നു പേരില്‍ പതിമൂന്നു വയസ്സുള്ള റാഖിഷ് കോട്ട 2013 ല്‍ ഹൂസ്റ്റണ്‍ പബ്ലിക് മീഡിയ സ്‌പെല്ലിങ് ബിയില്‍ മൂന്നാമതായാണ് വിജയിച്ചത്.

വാഷിങ്ടനില്‍ നടക്കുന്ന 90 ാമത് സ്‌പെല്ലിങ് ബി മത്സരത്തില്‍ ദേശീയാടിസ്ഥാനത്തില്‍ 280 പേരായിരിക്കും പങ്കെടുക്കുക. ഇവരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ രാഷീഷ് കോട്ട അതീവ സന്തുഷടനാണ്.