ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് യു.എസ്

08:11 pm 7/3/2017

– പി.പി. ചെറിയാന്‍
Newsimg1_28489856
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് യു.എസ്. ഗവണ്‍മെന്റ് യാത്ര മുന്നറിയിപ്പ് നല്‍കി.മാര്‍ച്ച് ആറിന് പുറത്തിറക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിജ്ഞാപനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തകര്‍ സജ്ജീവമാണെന്നും, യു.എസ്. സ്ഥാപനങ്ങള്‍ക്കും, പൗരന്‍മാര്‍ക്കും എതിരെ അക്രമണ സാധ്യത ഉള്ളതായി ചൂണ്ടികാണിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പേരെടുത്ത് പറഞ്ഞ് അവിടേയും ഭീകരപ്രവര്‍ത്തകര്‍ സജ്ജീവമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികളും, ഭൂരിപക്ഷ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ നിയന്ത്രണവും ശക്തമാക്കിയ ട്രമ്പ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിക്കുന്ന ഭീകരര്‍ ഏതു നിമിഷവും ആഞ്ഞടിക്കുവാന്‍ സാധ്യതയുള്ളതായിട്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് കൂടുതല്‍ ഭീഷിണി ഉയരുന്നതെന്നും, തല്‍ക്കാലം ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് നല്ലതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.