ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

08:20 am 7/2/2017
– ബിജു കൊട്ടാരക്കര
Newsimg1_36501627
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐ.സി.എ.എ) യുടെ പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന മീറ്റിംഗില്‍ വച്ച് നടന്നു.
അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക. പ്രസിഡന്റ് ജോണ്‍ കെ. ജോര്‍ജ് അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്നു സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. മലങ്കര കാത്തോലിക് കത്തീഡ്രല്‍ പാരിഷ് വികാരി റവ ഫാ നോബി അയ്യനേത്ത് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആദ്യകാല സംഘടനകളില്‍ ഒന്നായ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ മാതൃക ആണെന്ന് അദ്ദേഹം പറഞ്ഞു .

ഐസിഎഎ പ്രസിഡന്റ് ജോണ്‍ കെ. ജോര്‍ജ്, സെക്രട്ടറി ജോഫ്രിന്‍ ജോസ്, ട്രഷറര്‍ സാബു മാര്‍ക്കോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്, എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന രേഖകള്‍ പുതിയ കമ്മറ്റിക് കൈമാറി.പുതിയ കമ്മിറ്റിക്കു ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

ജെഫ്രി തോമസ്, അനൂപ്, ആല്‍ബര്‍ട്ട് മേരിക്കുട്ടി മിഖായേല്‍, ജെന്നിഫര്‍, മറിയാ, എയ്ഞ്ചല്‍ & ഫ്‌ലോറ എന്നിവരുടെ ഗാനാലാപനവും, അമിത മലയില്‍ & ടിനി മുട്ടത്തുപള്ളില്‍, ആഷ്‌ലി വിന്‍സെന്റ്, ഇസബെല്‍ ടിനോ, നിക്കോള്‍ മണലില്‍, തൃഷ ജോര്‍ജ്, ടെസ്സ ലാല്‌സണ്‍, ആന്‍ ആന്റണി, ആഷ്‌ലിന്‍ ബെന്നി & കരോള്‍ മാഞ്ചേരി എന്നിവരുടെ സംഘനൃത്തവും ചടങ്ങിന് മാറ്റ് കൂടി.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്, ചെറിയാന്‍ ചക്കാലപാടിക്കല്‍ (മുന്‍ പ്രസിഡന്റ്), ജിന്‍സ്‌മോന്‍ സക്കറിയ (മുന്‍ പ്രസിഡന്റ് & ബോര്‍ഡ് ഓഫ് ട്രസ്റ്റ് മെമ്പര്‍), കെ.ജെ ഗ്രിഗറി (മുന്‍ പ്രസിഡന്റ് ), പോള്‍ പനക്കല്‍ (മുന്‍ പ്രസിഡന്റ് ) എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ലിജോ ജോണ്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി, ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ധിക്കുന്നതായി.
ജോര്‍ജ് കൊട്ടാരം, ജോഫ്രിന്‍ ജോസ്, ഫിലിപ്പ് കുര്യന്‍, ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ജോര്‍ജ് കുട്ടിയും, അലക്‌സ് തോമസ്, ജോസ് മാലിയി, ആന്റോ വര്‍ക്കി, തോമസ് ജെ. കൂവള്ളൂര്‍ (ജസ്റ്റിസ് ഫോര്‍ ഓള്‍), ബിജു ജോണ്‍ (കേരളടൈംസ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.