10:03 am 4/3/2017

ബംഗളൂരു: രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്.കരുൺ നായരെയും അഭിനവ് മുകുന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ജയന്ത് യാദവിനെയും മുരളി വിജയ് യേയും ഒഴിവാക്കി. 
പൂനയില്‍ നടന്ന ആദ്യമത്സരത്തില്‍ 333 റണ്‍സിന് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത് അത്ര ആത്മവിശ്വാസത്തോടെയല്ല. അതേസമയം, തുടര്‍ച്ചയായി 19 മത്സരങ്ങള്‍ തോല്‍വി അറിയാതെ മുന്നേറിയ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.
