ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നൽകി.

06:33 pm 29/3/2017

download

ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്‍റെ നേപ്പാൾ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നൽകി. നാലു ദിവസത്തെ സന്ദർശനത്തിനാണ് ബിപിൻ റാവത്ത് നേപ്പാളിൽ എത്തിയിരിക്കുന്നത്. നേപ്പാൾ പ്രസിഡന്‍റ് ബിന്ദ്യ ദേവി ബണ്ഡാരിയുമായും റാവത്ത് കൂടിക്കാഴ്ച നടത്തി.

നേപ്പാൾ സൈനിക മേധാവി ജനറൽ രാജേന്ദ്ര ഛേദ്രി റാവത്തിൽ നിന്നു കുതിരകളെ ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാവത്തിന്‍റെ സന്ദർശനം. മാർച്ച് 28 മുതൽ 31 വരെയാണ് റാവത്തിന്‍റെ നേപ്പാൾ സന്ദർശനം.