ഇന്നും ട്രെയിന്‍ യാത്ര അവതാളത്തിലാകും

12:11 AM 29/08/2016
unnamed
തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതോടെ തിങ്കളാഴ്ചയും ട്രെയിന്‍ ഗതാഗതം അവതാളത്തിലാകും. പുലര്‍ച്ചെ ആറിന് ഗതാഗതം പുന$സ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ഉറപ്പില്ല.
വഴി തിരിച്ചുവിടലും ഭാഗികവും പൂര്‍ണവുമായ റദ്ദാക്കലുകളുംമൂലം പല ട്രെയിനുകളും യാത്ര ആരംഭിക്കേണ്ട സ്റ്റേഷനുകളില്‍ സമയത്തിന് തിരിച്ചത്തെിയിട്ടില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ പലതും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.
ഇത് തിങ്കളാഴ്ചയിലെ സര്‍വിസുകളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃശൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരേണ്ട ട്രെയിനുകളെല്ലാം പാലക്കാട്-ഈറോഡ് വഴി തിരുവനന്തപുരത്ത് എത്തിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകളും ഷൊര്‍ണൂരില്‍നിന്ന് പാലക്കാടേക്ക് വഴിതിരിച്ചുവിട്ട ശേഷം ഈറോഡ് വഴി തിരുവനന്തപുരത്തേക്ക് എത്തിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തേണ്ട 22634 നിസാമുദ്ദീന്‍-തിരുവനന്തപുരം, 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, 12697 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ്, 12695 ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, 16381 മുംബൈ സി.എസ്.ടി-തിരുവനന്തപുരം എക്സ്പ്രസ്, 16315 ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് ഈറോഡ് വഴി തിരുവനന്തപുരത്തത്തെുന്നത്. ഇതുവഴി ട്രയിനുകള്‍ റദ്ദാവില്ളെങ്കിലും ഭൂരിഭാഗവും വൈകും.
ഗതാഗതം വേഗത്തില്‍ പുന$സ്ഥാപിക്കാനാവില്ളെന്ന നിഗമനത്തെ തുടര്‍ന്നാണ് റെയില്‍വേയുടെ സത്വരനടപടി.
തിങ്കളാഴ്ച ഉച്ചയോടെ ഗതാഗതം പുന$സ്ഥാപിച്ചാലും രാവിലെ പുറപ്പെടുന്ന ദീര്‍ഘദൂര സര്‍വിസുകളെ ഞായറാഴ്ചയിലെ പോലെ വഴിതിരിച്ചുവിടേണ്ടിവരും.
തിരുവനന്തപുരത്തിനും ഈറോഡിനും ഇടയിലുള്ള യാത്രക്കാരെയാണ് ഇത് ബാധിക്കുക.
തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടത് മധ്യകേരളത്തിലെ യാത്രക്കാരെ വലച്ചു.
ദീര്‍ഘദൂര സര്‍വിസുകളായ തിരുവനന്തപുരം-ഗോരഖ്പുര്‍ റപ്തിസാഗര്‍ എക്സ്പ്രസ് (12512), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് (16382), കന്യാകുമാരി-ബംഗളൂരു ഐലന്‍റ് എക്സ്പ്രസ് (16525), ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് (13352), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625), തിരുവനന്തപുരം-ഗുവാഹതി എക്സ്പ്രസ് (12515) എന്നീ ട്രെയിനുകളാണ് തിരുനെല്‍വേലി വഴി തിരിച്ചുവിട്ടത്.