ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അറ്റ്‌ലാന്റ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

10:52 AM 23/1/2017

– സാജു വട്ടക്കുന്നത്ത്
Newsimg1_11888103
അറ്റ്‌ലാന്റാ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡ് നൈറ്റും ജനുവരി 28-നു വൈകുന്നേരം 6.30-നു നോര്‍ക്രോസിലുള്ള ആഷിയാന ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്.

വിവിധ തുറകളിലുള്ള സാമൂഹിക- സാംസ്കാരിക-ബിസിനസ് നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കുകയും, വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവര്‍ക്ക് ഐ.എ.പി.സി നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, അന്താരാഷ്ട്ര തലത്തില്‍ നടന്ന ഉപന്യാസ, ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് തത്സമയം അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമാണ്.

അറ്റ്‌ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാല്‍ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നാഗേഷ് സിംഗ് മുഖ്യാതിഥിയും, ഗ്വിന്നറ്റ് കൗണ്ടി കമ്മീഷണര്‍ ചാര്‍ലോട്ട് നാഷ് വിശിഷ്ടാതിഥിയും ആയിരിക്കും.

ഐ.എ.പി.സി ചെയര്‍മാന്‍ ഇന്ദ്രജിത് സലൂയ, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആന്റണി തളിയത്ത്, എന്‍.ആര്‍.ഐ പള്‍സ് എഡിറ്റര്‍ വീണാ റാവു, ജോയി ടെലിവിഷന്‍ ഡയറക്ടര്‍ ജോയി പി.ഐ, രാഷ്ട്രീയ നിരീക്ഷകന്‍ നരേന്ദ്രര്‍ റെഡ്ഡി തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.

സുബിനി ലോറന്‍സ് രചിച്ച “ലാ റിഫ്‌ളക്ഷന്‍സ്’ എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്യും. ഐ.എ.പി.സി അറ്റ്‌ലാന്റാ ചാപ്റ്റര്‍ സെക്രട്ടറി ജമാലുദീന്‍, കണ്‍വീനര്‍ മിനി നായര്‍, നൈനാന്‍ കോടിയാത്ത്, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ സംഘടനകളും സാമുദായിക സംഘടനകളുടെ ഭാരവാഹികളും ജനുവരി 28-നു നടക്കുന്ന പരിപാടികളില്‍ അണിചേരുമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.