ഇരുപതുവയസുകാരി പോലീസിന്‍റെ പിസിആർ വാനിൽ പ്രസവിച്ചു.

09:28 am 21/3/2017
download
ന്യൂഡൽഹി: ഡൽഹിയിൽ ഇരുപതുവയസുകാരി പോലീസിന്‍റെ പിസിആർ വാനിൽ പ്രസവിച്ചു. കിഴക്കൻ ഡൽഹിയിലെ ജഗത്പുരിയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒരു സ്ത്രീക്കു പ്രസവവേദന അനുഭവപ്പെടുന്നുവെന്നു പോലീസിനു സന്ദേശം ലഭിച്ചു. ഇതേതുടർന്നു ജഗത്പുരിയിലെത്തിയ പോലീസ് സ്ത്രീയുമായി ആശുപത്രിയിലേക്കു പോകുന്പോളായിരുന്നു വാനിൽ പ്രസവിച്ചത്.

അമ്മയെയും കുഞ്ഞിനെയും പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു.