07:59 am 11/2/ 2017

ബാഗ്ദാദ്: ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 33 പേര്‍ക്കു പരിക്കേറ്റു. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ഭീകരരാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉച്ചഭക്ഷണത്തിന്‍റെ സമയത്ത് മൊസുളിലെ സൈദി അല്‍-ജമില റസ്‌റ്റോറന്‍റിലൂണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊസുളിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദിലെ ഇലമിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
