07.51 PM 02/05/2017
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാക്കിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ആറ് സൈനികർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അൻബാർ പ്രവിശ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയാണ് ഭീകരർ ആക്രമണം നടത്തിയതെന്നു സൈനിക മേധാവി അറിയിച്ചു. ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.