09:18 am 12/3/2017
ടെഹ്റാൻ: ഇറാനിലെ അർദബിൽ പ്രവിശ്യയിൽ കരിമരുന്നുപ്രയോഗത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഏഴു പേർ മരിച്ചു. അർദബില്ലിലെ പാർപ്പിട സമുച്ചയത്തിൽ ചഹർഷൻബെ സുരി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. കൗമാരക്കാരനടക്കം ഒരു കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്.
ഇറാന്റെ പുതുവർഷദിനമായ നൗറസിന് ദിവസങ്ങൾക്ക് മുന്പ് നടക്കുന്ന ആഘോഷമാണ് ചഹർഷൻബെ സുരി.