03:48pm 13/3 /2017
ഇംഫാൽ: രാഷ്ട്രീയം ഉപേക്ഷിച്ച മണിപ്പുർ ഉരുക്കുവനിത ചൊവ്വാഴ്ച കേരളത്തിൽ എത്തും. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ഇംഫാലിൽ മലയാളിയായ സിസ്റ്റർ പൗളീൻ നടത്തുന്ന കാർമൽ ജ്യോതി ആശ്രമത്തിലാണ് ഇറോം ശർമിള ഇപ്പോൾ ഉള്ളത്.
ഞാൻ കുറച്ച് നാളത്തേക്ക് മണിപ്പുർ വിടുകയാണ്. ഞാൻ ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തിൽ കഴിയും. ചിലപ്പോൾ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാനും സമയം ചെലവഴിക്കുമെന്നും കഴിഞ്ഞദിവസം ഇറോം പറഞ്ഞികുന്നു. ജനങ്ങൾ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകർത്തുകളഞ്ഞതായും അവർ വ്യക്തമാക്കിയിരുന്നു.
പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാൽ അവർ നോട്ടയ്ക്കും പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.