ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു.

08:22 am 22/1/1/2017

images (2)
ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹംഗറിയിലെ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് വെറോണയിലെ റോഡിനരികിലുള്ള തൂണിലിടിച്ച് കത്തിയമരുകയായിരുന്നു. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. 14നും 18നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രാന്‍സില്‍ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് മടങ്ങുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 10 പേരുടെ നില ഗുരുതരമാണ്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.