ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.

07:20 am 30/3/2017

download (1)
കൊച്ചി: സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത സംവിധായകന്‍റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാൻ മുതൽ മുടക്കുന്ന നിർമാതാവിനും ചിത്രത്തിലെ പാട്ടുകൾ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകൾക്ക് മേൽ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷൻ ഭാരവാഹി കെ ജി വിജയകുമാർ പറഞ്ഞു. റോയൽറ്റി അവകാശവുമായി മുന്നോട്ട് പോയാൽ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷൻ അറിയിച്ചു. തന്‍റെ പാട്ടുകൾ മുൻകൂർ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടുന്നതിനെതിരെ ഗായകരായ എസ് പി ബാലസുബ്രമണ്യത്തിനും ചിത്രയ്ക്കും എതിരെ ഇളരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു.