ഇസ്രായേലിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് സ്വാഗതംചെയ്തു.

09:16 am 25/12/2016

images (2)

ഗസ്സസിറ്റി: ഇസ്രായേലിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് സ്വാഗതംചെയ്തു. ഏറ്റവും സുപ്രധാനമായ മാറ്റമാണിതെന്നും ഇതിനായി പ്രയത്നിച്ച രാജ്യങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന അനധികൃത കുടിയേറ്റത്തെ ചെറുക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രമേയത്തെ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും സ്വാഗതംചെയ്തു. ഇസ്രായേലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് അദ്ദേഹത്തിന്‍െറ വക്താവ് പറഞ്ഞു. പ്രമേയത്തെ ജോര്‍ഡന്‍ അടക്കമുള്ള രാജ്യങ്ങളും സ്വാഗതംചെയ്ത് രംഗത്തത്തെി. ജറൂസലമില്‍ ഫലസ്തീനികള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനാണ് പ്രമേയത്തിലൂടെ യു.എന്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ജോര്‍ഡന്‍ വാര്‍ത്താവിതരണ മന്ത്രി മുഹമ്മദ് അല്‍മുഅ്മാനി പറഞ്ഞു.

4.3 ലക്ഷം ഇസ്രായേലി കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കിലും രണ്ടു ലക്ഷത്തിലധികം പേര്‍ കിഴക്കന്‍ ജറൂസലമിലും ഇപ്പോള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രമേയത്തിന്‍െറ പശ്ചാത്തലത്തില്‍ ഇനിയുള്ള കുടിയേറ്റ പദ്ധതികള്‍ ഇസ്രായേല്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.