ഇ​ന്ത്യ​യി​ൽ പാ​ക്കി​സ്ഥാ​ൻ പു​തി​യ ഹൈ​ക്ക​മ്മീ​ഷ​ണ​റെ നി​യ​മി​ച്ചു.

05:40 pm 10/4/2017

ഇ​സ്‌​ലാ‌​മാ​ബാ​ദ്: അ​ബ്ദൂ​ൾ ബാ​സി​തി​നു പ​ക​രം സൊ​ഹൈ​യി​ൽ മ​ഹ​മൂ​ദി​നെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ തു​ർ​ക്കി അം​ബാ​സി​ഡ​റാ​ണ് സൊ​ഹൈ​യി​ൽ. തു​ർ​ക്കി​യി​ൽ​നി​ന്ന് അ​ദ്ദേ​ഹം അ​ടു​ത്ത ആ​ഴ്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫ് അ​ദ്ദേ​ത്തി​ന്‍റെ നി​യ​മ​നം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൊ​ഹൈ​യി​ൽ മ​ഹ​മൂ​ദി​നെ ഇ​ന്ത്യ​യി​ൽ ഹൈ​ക്ക​മ്മീ​ഷ​ണാ​യി നി​യ​മി​ക്കു​വാ​ൻ ക​ഴി​ഞ്ഞ മാ​സം തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.