7:38 am 16/5/2017
തിരുപ്പതി: ഇന്ത്യൻ വംശജനായ വിദ്യാർഥി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രപ്രദേശിലെ വടമലപ്പേട്ട സ്വദേശിയായ അദ്ലുരു സായ്കുമാർ എന്ന 23കാരനാണ് മരിച്ചത്. ഒരു സുഹൃത്തിന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങിവരവെ ഞായറാഴ്ചയായിരുന്നു അപകടം.
ഇല്ലിനോയിസിൽ എംഎസിനു പഠിക്കുകയായിരുന്നു അദ്ലുരു. ആന്ധ്രാപ്രദേശ് സർക്കാരിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

