ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

02:38 pm 14/5/2017

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൻ​ബ​ർ പ്ര​വി​ശ്യ​യി​ൽ ഐ​എ​സ് നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​റാ​ക്കി സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ക്ര​മ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യാ​യി​രു​ന്നു യോ​ഗ​മെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഈ ​മാ​സം ഒ​ന്പ​തി​ന് സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ ഐ​എ​സ് പോ​സ്റ്റു​ക​ളി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 100ൽ ​അ​ധി​കം ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.