ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു.

07:04 am 9/6/2017

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​വ​ർ​ഷം മാ​ച്ചി​ലാ​ണ് ബ​ഹ്റി​ൻ ബോ​ട്ടു​ക​ൾ​ക്കൊ​പ്പം 25 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റാ​നി​യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ സു​ഷ​മ സ്വ​രാ​ജ് പ്ര​ശം​സി​ച്ചു.