ഇ. അഹമ്മദിന്റെ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ

01:07 pm 01/02/2017

download (1)
ന്യൂഡൽഹി: മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തി​ന്റെ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന്​ വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോ​െട്ടക്ക്​ തിരിക്കും.

വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂ​േറാളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം ലീഗ്​ ഹൗസിലേക്ക്​ കൊണ്ടുപോകും. ആദരാഞ്​ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക്​ കൊണ്ടുപോകും. നാളെ കണ്ണൂരിലാണ്​ ഖബറടക്കം.