ഇ.ജി. വര്‍ഗീസ് ഡാലസില്‍ നിര്യാതനായി .

02:50 pm 23/2/2017

– ഷാജി രാമപുരം
Newsimg1_26136622
ഡാലസ്: കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ ഇ.ജി.വര്‍ഗീസ്(തങ്കച്ചന്‍ 71) നിര്യാതനായി. റാന്നി ചേത്തക്കല്‍ കല്ലില്‍ സാറാമ്മ വര്‍ഗീസ് ആണ് ഭാര്യ. എമി വര്‍ഗീസ്(മക്കാലന്‍, ടെക്‌സാസ്) ഏക മകളും, ചെങ്ങന്നൂര്‍ ഇടനാട് പേങ്ങാട്ട് റിജു ജോര്‍ജ് മരുമകനും, റിയ, ഏഞ്ചല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്.

പരേതയായ ഭാനു(നെടുമണ്‍കാവ്), തങ്കമ്മ(ഡാലസ്), ഇ.ജി.ജോണ്‍(യു.എസ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), മോളി(ഡാലസ്), ബാബു വടക്കേല്‍ (കോഴഞ്ചേരി) എന്നിവര്‍ പരേതന്റെ സഹോദരി സഹോദരങ്ങള്‍ ആണ്.

ഫെബ്രവുരി 24 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോട്ടണില്‍ (1400 W Frankford Rd, Carrolton, TX- 75 007) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 9 മണിക്ക് കരോള്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയില്‍ വെച്ച് സംസ്കാര ശുശ്രൂഷയും തുടര്‍ന്ന കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്കാരം നടത്തുന്നതുമാണ്.