ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും

09:38 am 14/10/2016

images (2)

നിയമന വിവാദങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.. വിജിലൻസ് പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ടിന് ആണ് ചുമതല. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
അതേസമയം വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ പങ്കെടുത്തിരുന്നു. രാജി സന്നദ്ധത അറിയിച്ച കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് സൂചന. അതേസമയം തീരുമാനം സംസ്ഥാന ഘടകമെടുക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോ ഇതിന് നിർദേശം നൽകില്ല.