ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുവെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ഇ.വി.എം ചലഞ്ച് ശനിയാഴ്ച നടക്കും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം പതിനാല് വോട്ടിങ് യന്ത്രങ്ങൾ കമീഷൻ ചലഞ്ചിനായി ഉപയോഗിക്കും.
നേരത്തെ ആം ആദ്മി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഇലക്ട്രാണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്ക ഉയർത്തിയിരുന്നെങ്കിലും എൻ.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചൽ പെങ്കടുക്കുന്നത്. സമാന്തരമായി വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച പരിശോധന നടത്തുമെന്ന് ആം ആദ്മി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡലിലെയും തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നത്. ഇതിനെ തുടർന്നാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ ചലഞ്ച് നടത്താൽ കമീഷൻ തീരുമാനിച്ചത്. ഏഴ് ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയുമാണ് ചലഞ്ചിനായി തെരഞ്ഞെടുപ്പ് കമീഷൻ ക്ഷണിച്ചിരിക്കുന്നത്.