ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും

05:45 pm 6/10/2016
images (1)

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും നടക്കും. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്.

എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച കലാമേള ഇത് രണ്ടാം തവണയാണ് മെട്രോ നിർമാണം കാരണം മാറ്റുന്നത്. ജനുവരിയിലാണ് സ്‌കൂള്‍ കലോത്സവം നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.