06:57 pm 10/6/2017
പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ആത്യാധുനിക രീതിയിള്ള മിസൈലിന്റെ പരീക്ഷണം അധികം വൈകാതെ നടത്തും. പ്യോംഗ്യാംഗ് ഏറ്റവും പുതിയ മിസൈൽ ടെക്നോളജി നിർമിക്കുമെന്ന് പ്രസിഡന്റ് കിം ജോംഗ് ഉൻ പുതുവത്സര പ്രസംഗത്തിലൂടെ അറിയിച്ചിരുന്നു. രാജ്യം അതിന്റെ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വർഷം പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു. യുഎൻ രക്ഷാസമിതിയുടെ ഉപരോധനങ്ങൾക്കിടയിലാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ. യുഎൻ മിസൈൽ പരീക്ഷണം നടത്തരുതെന്ന് ഉത്തരകൊറിയയ്ക്കു കർശനമായ മുന്നറിയിപ്പും നൽകിയിരുന്നു. ഈ വിലക്കുകൾ അവഗണിച്ചാണ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്.