ഉത്തരാഖണ്ഡില്‍ കാട്ടുതീ നാല് മരണം

12:26pm 30/04/2016
download (3)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. കാട്ടുതീയിലകപ്പെട്ട് നാല് പേര്‍ കൊല്ലപ്പെട്ടു. ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ തീയണക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്. 135പേരാണ് സംഘത്തിലുള്ളത്. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള എന്‍.എച്ച് 58 അധികൃതര്‍ താല്‍ക്കാലികമായി അടച്ചു.

പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമനസേനാ പ്രവര്‍ത്തര്‍. കടുത്ത വേനലും ശക്തമായ കാറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നുണ്ട്.

13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമിയാണ് തീയില്‍ ഇതുവരെ കത്തിയമര്‍ന്നത്. ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലും തീ പടര്‍ന്നിട്ടുണ്ട്. ഇവിടെ 198 ഹെക്ടര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നിട്ടുണ്ട്. രാജാജി ടൈഗര്‍ റിസര്‍വിന്റെ 70 ഹെക്ടര്‍ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്. കരടി സങ്കേതമായ കേദാര്‍നാഥില്‍ 60 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്.