ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്.

08:28 zm 3/4/2017


വാഷിങ്ടൺ: ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവായുധ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുത്തില്ലെങ്കിൽ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ആണവായുധ പ്രശ്നം ഉത്തര കൊറിയയുമായി ചർച്ച ചെയ്യാൻ തയാറാണ്. കൊറിയക്ക് മേൽ സമ്മർദം ചെലുത്താൻ ചൈനക്ക് സാധിക്കും. കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവർക്കും നല്ലതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ഈയാഴ്ച ചൈനീസ് പ്രസിഡന്‍റ് അമേരിക്ക സന്ദർശിക്കാനിരിക്കെ ട്രംപ് നടത്തിയ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ മാനമാണുള്ളത്. ഉത്തര കൊറിയക്ക് ചൈനയുടെ സഹായം ലഭിക്കുന്നതായി ട്രംപ് ആരോപിക്കുന്നു.