ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

09:38 am 8/3/2017
download (2)

ലക്നോ: ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നു പൂർണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഇന്നു വിധിയെഴുതുന്നവയിൽ ഉൾപ്പെടുന്നു. യുപിയിൽ 40 മണ്ഡലങ്ങളിലും മണിപ്പൂരിൽ 22 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പു നടക്കുക. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. –