ലഖ്നോ: ഉത്തർപ്രദേശിൽ ഹസ്റത് ജില്ലയിൽ അറവുശാലകൾക്ക് നേരെ വ്യാപക ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പല അറവുശാലകളും കത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിതിന് ശേഷം അറവുശാലകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു.
നേരത്തെ ഉത്തർപ്രദേശിലെ വിവിധ അനധികൃത അറവുശാലകൾക്കെതിരെ ജില്ല ഭരണകൂടങ്ങൾ നടപടിയെടുത്തിരുന്നു. അധികാരത്തിലെത്തിയാൽ അനധികൃത അറവുശാലകൾക്കെതിരെ നടപടിയെടുക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

