10:12 pm 7/3/2017

ലക്നൊ: മധ്യപ്രദേശിൽ ട്രെയിനിൽ സ്േഫാടനമുണ്ടായതിന് പിന്നാലെ ഉത്തർപ്രദേശിൽ തീവ്രവാദിയെന്ന് സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ലക്നൊവിൽ താക്കൂർഗഞ്ചിലെ വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള സുരക്ഷ സേനയുടെ ശ്രമം തുടരുകയാണ്.
ഇതിനായി 20 പേരടങ്ങുന്ന കമാൻഡൊ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഭീകരൻ കീഴടങ്ങാൻ വിസമ്മതിച്ചതായാണ് വിവരം
ഉജ്ജയിനിലെ ട്രെയിൻ അപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടൽ പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ തിരച്ചിൽ നടത്തിയത്.
