ലക്നോ: ബിജെപി സർക്കാർ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് എപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഇതിനൊപ്പം പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് വിവരം. 41 ജില്ലാ പോലീസ് മേധാവികളെയുൾപ്പടെയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്.
പോലീസ് വകുപ്പിൽ, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സർക്കാർ നടത്തിയിരിക്കുന്നതെന്നാണ് സൂചന. ബിജെപി പ്രവർത്തർക്കെതിരെ നടപടിയെടുത്തവരെയും സമാജ്‌വാദി പാർട്ടിയോട് കൂറു പുലർത്തിയിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടതിൽ ഏറെയുമെന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നുകഴിഞ്ഞു. സർക്കാർ തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.