08:11 am 22/1/2017
ന്യൂഡൽഹി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള മുഖ്യ നേതാക്കളുടെ ലിസ്റ്റിൽ നിന്ന് വരുൺ ഗാന്ധി, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരും പുറത്തായി. ഉത്തർപ്രദേശ് ബി.ജെ.പി ഘടകത്തിൻെറ മുൻ സംസ്ഥാന പ്രസിഡൻറ് വിനയ് കട്ട്യാരും പട്ടികയിലില്ല.
പ്രധാനമന്ത്രി നന്ദ്രേമോദി നയിക്കുന്ന പ്രചാരണത്തിന് അമിത് ഷാ, അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നീ ദേശീയ നേതാക്കളോടൊപ്പം യോഗി ആദിത്യനാഥ്, ഉമഭാരതി, സഞ്ജീവ് ബല്യാൻ തുടങ്ങിയ സംസ്ഥാന നേതാക്കളും ഉണ്ടാവും. അരുൺ ജെയ്റ്റ്ലി, വെങ്കയ്യനായിഡു, സ്മൃതി ഇറാനി, നിധിൻ ഗഡ്കരി, മുഖ്താർ അബ്ബാസ് നഖ്വി, മഹേഷ് ശർമ്മ എന്നീ ദേശീയ നേതാക്കളും ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനർമാരായി ഉത്തർപ്രദേശിലുണ്ടാവും. അതേസമയം പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പ്രചാരണത്തിനില്ല.
വരുൺ ഗാന്ധിയുടെ അമ്മ മേനകഗാന്ധി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വിനയ് കട്ട്യാർ സംസ്ഥാന പ്രസിഡൻറ് പദവിയിലിരിക്കുന്ന സമയത്ത് നേതൃത്വവുമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവാണ് വരുൺഗാന്ധി. ഹണിട്രാപ്പ് വിവാദത്തിൻെറ പശ്ചാത്തലത്തിലാണ് വരുണിനെ മാറ്റിയതെന്നറിയുന്നു.