എം.എം.എഫ് ജയ്‌സ്ണ്‍ മറ്റപ്പള്ളി പ്രസിഡന്റ്

08:48 pm 4/4/2017


മെല്‍ബണ്‍ : മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ വാര്‍ഷിക പെതുയോഗത്തില്‍ പുതിയ നേതൃനിര രംഗത്ത്.പുതിയ പ്രസിഡന്റായി ശ്രീ.ജയ്‌സണ്‍ മറ്റപ്പള്ളിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. മെല്‍ബണിലെ കലാ സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ മെല്‍ബണ്‍ മലയാളി ഫെഡ റേഷന്‍ ജീവ കാരുണ്യപ്രവര്‍ത്തനരംഗത്തും വളരെ സജീവമാണ്.

അടുത്ത നാളില്‍ പത്തനാപുരം ഗാന്ധി ഭവന് രണ്ടായിരം പേര്‍ക്ക് ഉടുപ്പുകള്‍ നല്‍കുകയും ചെയ്തു. മറ്റ് ഭാരവാഹികള്‍ ഡോ.ഷാജി വര്‍ഗ്ഗീസ്(ചെയര്‍ പേഴ്‌സണ്‍), കൊച്ചുമോന്‍ ഓരത്ത് (വൈസ് പ്രസി), ശ്രേയസ് മീധര്‍ (സെക്രട്ടറി), ബിനേഷ് കുമാര്‍ (ജോ.സെക്രട്ടറി, പ്രദീപ് പാര്‍ത്ഥന്‍ (ട്രഷറര്‍), എക്‌സിക്കുട്ടീവിലേയ്ക്ക് വിജേഷ് കെ.വിജയന്‍, അജി പുനലൂര്‍, ക്ലീറ്റസ് ചാക്കോ, വിഷ്ണു പ്രഭാകര്‍, കിഷോര്‍ ജോസ്, ചാക്കോ അരീക്കല്‍, ബിന്ദു പോള്‍ , പി.വി.ബബീഷ്, ആന്റണി പടയാറ്റില്‍, എബിന്‍ ജോബോയി, വിനേജ് വര്‍ഗ്ഗീസ്, ബിന്നി ജോര്‍ജ്, സിന്റോ പാറേക്കാട്ടില്‍, രാജന്‍ വെണ്‍ മണി, സുനില്‍പോള്‍ എന്നിവരെ പൊതു യോഗം തെരഞ്ഞെടുത്തു.അഡ് വൈസറി ബോര്‍ ഡിലേയ്ക്ക് തോമസ് ജോസഫ്, പ്രതാപന്‍നായരേയും യോഗം തെര ഞ്ഞെടുത്തു, ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് 26-ന് സ്പ്രിംഗ് വെയില്‍ ടൗണ്‍ഹാളില്‍ വച്ച് വളരെ വിപുലമായി നടത്തപ്പെടും.അതിന് മുന്നോടിയോയി ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സോക്കര്‍ മല്‍സരങ്ങള്‍ നടത്തുന്നതായിരിക്കും.നാളിതുവരെ മെല്‍ബണ്‍ മലയാളി ഫെഡ റേഷന് നല്‍കിവന്ന സഹായ സഹകരണങ്ങള്‍ക്ക് കമ്മറ്റി നന്ദി രേഖപ്പെടുത്തി