എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കണം :ചെന്നിത്തല

12:40 PM 24/12/2016
ramesh_chennithala-1
തൊടുപുഴ: അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കുകയോ രാജി വാങ്ങുകയോ ചെയ്യണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടാനിരിക്കുന്നയാളാണ്​ മണിയെന്നും അദ്ദേഹം മന്ത്രി സഭയിൽ തുടരുന്നത്​ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ​​ചെന്നിത്തല മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.