എം.എം.മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ.

11:50 am 29/4/2017

തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ നടത്തിയ വൈദ്യുതിമന്ത്രി എം.എം.മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തടയുന്നതിനു മുൻകൈയെടുത്തതിനാലാണ് മുഖ്യമന്ത്രിയും പാർട്ടിയും മണിയെ സംരക്ഷിക്കുന്നത്. ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രവൃത്തികൾ-ഹസൻ കുറ്റപ്പെടുത്തി.

മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാർ സിപിഎമ്മുകാരാണെന്നും അത് ഒഴിപ്പിക്കുമെന്നതിനാലാണ് സിപിഎം സിപിഐക്കെതിരെ തിരിയുന്നതെന്നും ഹസൻ ആരോപിച്ചു.