09:28 am 5/1/2017
– ഷാജി രാമപുരം

ഡാലസ്: പത്തനാപുരം മങ്ങാട്ടേത്ത് പുത്തന്‍വീട്ടില്‍ എം.എസ്. ബേബി(76) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദയറാ ഇടവകാംഗമായിരുന്ന പരേതന് 30 വര്‍ഷത്തോളം ജോര്‍ജ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്തതിനു ശേഷം 1999 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
പത്തനാപുരം കടയ്ക്കാമണ്‍ പുത്തന്‍പുരയില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. മക്കള്‍: സലിത(ഫ്രസിനിയസ് കിഡ്നി കെയര്‍ ഇര്‍വിംഗ്, യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സന്തോഷ്(ടൊയോട്ട സര്‍വ്വീസ് സെന്റര്‍ അസ്സോസിയേറ്റ് മാനേജര്‍, ഇര്‍വിംഗ്), സംഗീത(യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സജേഷ്(എന്‍.ടി.ടി. ഡാറ്റാ, പ്ലാനോ).മല്ലശ്ശേരി ളാക്കൂര്‍ കൊല്ലംപറമ്പില്‍ ജോസ് തോമസ്(ഡാലസ് ഷെരീഫ് ഡിപ്പാര്‍ട്ടുമെന്റ്), തിരുവല്ലാ തച്ചേടത്ത് മഞ്ജു(യു.റ്റീ സൗത്ത് വെസ്റ്റേണ്‍), മൈലാടുംപ്പാറ കളീക്കല്‍ ബിനു(യു.എസ്. റീനല്‍ കെയര്‍), അയിരൂര്‍ കുറ്റികണ്ടത്തില് ആഷ്ലി(യു.റ്റി. സൗത്ത് വെസ്റ്റേണ്‍) എന്നിവര്‍ മരുമക്കളും ജയ്ക്ക് തോമസ്, ജെയ്മി, ഹാന, ആല്വിന്, ജെനീസ എന്നിവര്‍ കൊച്ചുമക്കളും ആണ്.
ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8.30 മണി വരെ ഇര്‍വിംഗ് െ്രെകസ്റ്റ് ചര്‍ച്ചില്‍(1750 E Airport Fwy, irving, TX 75062) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 9 മണിക്ക് ഇര്‍വിംഗ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (1627 E Shady Grove Rd, Irving TX 75062) വെച്ച് സംസ്കാര ശ്രുശ്രൂഷയും തുടര്‍ന്ന് ഇര്‍വിംഗ് ഓക്ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്കാരം നടത്തുന്നതുമാണ്.
