എം.എ ബേബിയെ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു

09:16 am 12/12/2016

Newsimg1_51556767
ന്യൂയോര്‍ക്ക്: ഡിസംബര്‍ രണ്ടിന് ക്യൂന്‍സിലെ രാജധാനി റെസ്റ്റോറന്റില്‍ നടന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഫാമിലി നൈറ്റ് & ആനുവല്‍ ഡിന്നറില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും പോളിറ്റ് ബ്യൂറോ മെമ്പറുമായ എം.എ. ബേബിക്ക് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു.

കേരള സമാജത്തിന്റെ നാല്‍പ്പത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഫാലിനി നൈറ്റ് സമ്മേളനത്തില്‍ വച്ച് എം.എ, ബേബിക്ക് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് മെമ്പര്‍ഷിപ്പ് നല്‍കി. കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള മലയാളി സംഘടനകള്‍ക്ക് മാതൃകയാകട്ടെ എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത എം.എ ബേബി ആശംസിച്ചു. ചെയര്‍പേഴ്‌സണ്‍ സരോജ വര്‍ഗീസിന്റെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഡോ. എ.കെ.ബി പിള്ള, സരോജ വര്‍ഗീസ്, അനിയന്‍ മൂലയില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സെക്രട്ടറി ബേബി ജോസ് സ്വാഗതവും ഗീവര്‍ഗീസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു. സജി ഏബ്രഹാം മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.