എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ വര്‍ണ്ണാഭം

08:11 am 3/2/2017
– നിബു വെള്ളവന്താനം
Newsimg1_95741962
ന്യുജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ ക്രിസ്തുമസ് പുതുവല്‍സരാ ഘോഷങ്ങള്‍ ജനുവരി 7 ന് സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വര്‍ണ്ണാഭമായി നടത്തപ്പെട്ടു. സിറോ മലബാര്‍ കത്തോലിക്കാ സഭാ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ തുടങ്ങിയ സഭക ളുടെ ന്യുജേഴ്‌സിയിലെ ഐക്യവേദിയായ കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭ്യമുഖ്യത്തില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്‌റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലിത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളവാസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഉത്ഘാടനം സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോ ക്‌സ് ചര്‍ച്ചിന്റെ വികാരിയും ഫെലോഷിപ്പ് പ്രസിഡന്‍റുമായ റവ . ഫാദര്‍ സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.

എക്യൂമെനിക്കല്‍ ക്വയര്‍ ഡയറക്ടര്‍ റവ.ഡോ.ജേക്കബ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള ന്യുജേഴ്‌സി എക്യമെ നിക്കല്‍ ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. വുമണ്‍സ് കോര്‍ഡിനേറ്റര്‍ ശ്രീമതി മറിയ തോട്ടുകടവിലിന്റെ സങ്കിര്‍ത്തനവായനയോടുകൂടി ആരംഭിച്ച യോഗത്തില്‍ എക്യമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സെക്രട്ടറി ശ്രീമതി ഡോ. സോഫി വിത്സണ്‍ വിശിഷ്ട വ്യക്തികള്‍ക്കേവര്‍ക്കും സ്വാഗതം ആശംസിച്ചു.

ഐക്യവേദിയിലെ അംഗസഭകളായ 15 ലധികം ദേവാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സജീവമായി പങ്കെ ടുത്ത സമ്മേളനത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. റവ. ജേക്കബ് ക്രിസ്റ്റി, റവ.ഫിലിപ്പ് മാത്യു, റവ. വര്‍ഗീസ് മാത്യു, റവ.ബാബു കെ. മാത്യു, റവ. ഷിബു ഡാനിയേല്‍, റവ. പീറ്റര്‍ കോച്ചേരി, റവ. ആകാശ് പോള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അറിയിച്ചു. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാരതത്തിലെ രണ്ട് അനാഥമന്ദിരങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുവാന്‍ യോഗത്തില്‍ തീരുമാനമായി.

ഭാരവാഹികളായ റവ. സണ്ണി ജോസഫ്, റവ. ജേക്കബ് ക്രിസ്റ്റി, ഡോ .സോഫി വില്‍സണ്‍, ഷൈജ ജോര്‍ജ്, എം.എം എബ്രഹാം, ജേക്കബ് ജോസഫ്, ജിനു അലക്‌സ്, വിനോദ് ജോണ്, മറിയ തോട്ടു കടവില്‍, എം.സി മത്തായി, സജി കീക്കാടന്‍ എന്നിവരോടൊപ്പം ജോസഫ് ഇടിക്കുള, സിറിയക്ക് കുര്യന്‍, ഡെലിക്‌സ് അലക്‌സ്, ആന്‍റണി കുര്യന്‍, നിഖില്‍ ജോണ്‍, രഞ്ചിത്ത് മാത്യു, ഫ്രാന്‍സിസ് പല്ലുപേട്ട, ജസ്റ്റിന്‍ ജോസഫ്, കെവിന്‍ ജോസഫ്, കെവിന്‍ ജോസഫ്, തോമസ് തോട്ടുകടവില്‍, ജോംസന്‍ ഞാലിമാക്കല്‍, സജി സെബാസ്റ്റിന്‍, പ്രിയ ലൂയിസ്, സോജന്‍ ജോസഫ്, സണ്ണി കുടമാളൂര്‍, റോയി പെരുമ്പട്ടി, സണ്ണി, സാമുവേല്‍ ജോസഫ്, ഫ്രാന്‍സിസ് കാരയ്ക്കാട് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്ര്യുത്വം നല്‍കി. ഫെലോഷിപ്പ് ട്രഷറാര്‍ ഷൈജ ജോര്‍ജ് നന്ദി പറഞ്ഞു. റവ. ഫിലിപ്പ് മാത്യു വിന്‍റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് ശുഭപര്യവസാനമായി.

വാര്‍ത്ത: നിബു വെള്ളവന്താനം