എക്യൂമെനിക്കല്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് 4ന്

08:48 pm 01/3/2017

– ജോസഫ് ഇടിക്കുള
Newsimg1_86051990
ന്യൂജഴ്സി: ലോകമൊട്ടാകെയുള്ള വിവിധ ക്രൈസ്തവ സഭകളിലെ വനിതകളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മ ആഗോള തലത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ 2017 മാര്‍ച്ച് 4 ശനിയാഴ്ച എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജഴ്സിയുടെ ആഭിമുഖ്യത്തില്‍ പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടത്തുന്നു. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളാണു പ്രാര്‍ഥനാ രീതികളെക്കുറിച്ചു പ്രബന്ധങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. അതിനായി ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സിനെയാണ്. മാര്‍ച്ച് 4 ശനിയാഴ്ച ഉച്ചയ്ക്ക് 2നാരംഭിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിനു സിറോ മലബാര്‍ ഷിക്കാഗോ രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് നേതൃത്വം വഹിക്കും. പ്രസിഡന്റ് റവ : ഫാദര്‍ ജേക്കബ് ക്രിസ്റ്റി അധ്യക്ഷനായിരിക്കും, രണ്ടു മണിക്ക് നടക്കുന്ന പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും, ന്യൂജഴ്സിയിലെ വിവിധ സിറോ മലബാര്‍ കത്തോലിക്കാ സഭ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമാ സഭ, സിറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ദേവാലയങ്ങളില്‍ നിന്നും പുരോഹിത ശ്രേഷ്ടരും അല്‍മായരും ഈ പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുക്കും,

ചെയര്‍മാന്‍ റവ: ഡോക്ടര്‍ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ക്ലര്‍ജി വൈസ് പ്രസിഡന്റ് റവ : ഫാദര്‍ ആകാശ് പോള്‍, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോര്‍ജ് , ട്രഷറര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറര്‍ എം സി മത്തായി ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജൈജോ പൗലോസ്, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മരിയ തോട്ടു കടവില്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍ സ്മിത പോള്‍,ജോയിന്റ് വിമന്‍സ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ സോഫി വില്‍സണ്‍ ,ക്വയര്‍ ഡയറക്ടര്‍ റവ : ഡോക്ടര്‍ ജേക്കബ് ഡേവിഡ്, ക്വയര്‍ കോര്‍ഡിനേറ്റര്‍ നീതു ജോണ്‍സ് ,ക്ലര്‍ജി കോര്‍ഡിനേറ്റര്‍ റവ:ഫാദര്‍ സണ്ണി ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ പോള്‍, ഓഡിറ്റര്‍ മേഴ്സി ഡേവിഡ്, മീഡിയ കോര്‍ഡിനേറ്റര്‍ ജോസഫ് ഇടിക്കുള തുടങ്ങിയവരാണ് ഈ പ്രാര്‍ഥനാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.ഏവരെയും ഈ പ്രാര്‍ഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം എന്നിവര്‍ അറിയിച്ചു.