എക്‌സോഡസ് മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു

08:44 pm 26/4/2017

നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി, ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയില്‍ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ “എക്‌സോഡസ്’ നോര്‍ത്ത് അമേരിക്കയിലെ സ്റ്റേജ്‌ഷോകള്‍ക്ക് പുതിയ മാനവും, അമ്പരപ്പിക്കുന്ന കലാമേന്മയും പകര്‍ന്നു നല്‍കുന്ന ഈ നാടകം ഒരു അത്ഭുതമായി മാറും.

ബി.സി 1446- 1406 കാലഘട്ടത്തില്‍ നടന്ന “പുറപ്പാട്’ എന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് “എക്‌സോഡസസ്. കലാസംവിധാനം, നാടകരചന, ഗാനരചന, അഭിനയം, ആര്‍ട്ട് വര്‍ക്ക്, സംഗീതം, വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരന്മരാണ്. ഏകദേശം 150-ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ ബഹുനാടകത്തിന്റെ ആര്‍ട്ട് വര്‍ക്കുകളും, പൂര്‍ണതയും, മേന്മയും, ബാഹുല്യവുംകൊണ്ടുതന്നെ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.

നാടകത്തിന്റെ വിജയത്തിനായി മാസങ്ങളോളം രാപകലില്ലാതെ കഠിനാധ്വനം ചെയ്യുന്ന ഒരു കൂട്ടം കലാകാരന്മാരെ എടുത്തുപറയേണ്ടതാണ്. ബിജു തയ്യില്‍ചിറയുടെ സംവിധാനത്തില്‍, മാത്യു ജോര്‍ജ്, തോമസ് വര്‍ഗീസ്, സജി ജോര്‍ജ് എന്നിവരോടൊപ്പം ഏകദേശം അമ്പതോളം വാളണ്ടിയേഴ്‌സ് ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം ശ്ശാഘനീയമാണ്.

2017 ജൂണ്‍ 3-നു അരങ്ങേറുന്ന നാടകം എല്ലാ പ്രേക്ഷകരുടേയും ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിക്കാം. അനിത മാത്യു അറിയിച്ചതാണിത്.