11:12 am 1/2/2017
– എബി മക്കപ്പുഴ

ഡാളസ്:യു.എസിലേക്കുള്ള വിദേശത്തുള്ള ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിച്ച് യു.എസ് പാര്‍ല മെന്റില്‍ ബില്‍ അവതരിപ്പിച്ചു.ഇത് ഇന്ത്യയില്‍ നിന്നും എത്തികൊണ്ടിരിക്കുന്ന എച്ച്.വണ്‍ ബി വിസക്കരെ ബാധിക്കും.
എച്ച്.വണ്‍.ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം 130,000 ഡോളറായി പുനസ്ഥാപിക്കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ 40000 ഡോളര്‍ മുതല്‍ 60000 വരെയുള്ള വാര്‍ഷിക വേതനം കൊടുത്താണ് ഏജന്‍സികള്‍ അമേരിക്കയിലേക്ക് കടത്തുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഐ.ടി കമ്പനികള്‍ അമേരിക്കയിലേക്ക് എച്ച്.വണ്‍.ബി വിസയിലാണ് തങ്ങളുടെ ജീവനക്കാരെ നിയോഗിച്ചിരുന്നത്. കഴിഞ്ഞ വര്ഷം മാത്രം 86 ശതമാനം എച്ച്.വണ്‍.ബി വിസ അമേരിക്കയില്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള എച്ച്.വണ്‍.ബി വിസക്കാരുടെ ഭാവി അനിശ്ചിതത്തിലാകും.
More
