08:55 pm 6/1/2017
– പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസയില്‍ ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വാര്‍ഷീക ശമ്പളം 100,000 ഡോളറാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും.കാലിഫോര്‍ണിയായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളായ ഡാരല്‍ ഇസ (Darrell Issa), സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ജനുവരി 4ന് ബില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും അവതരിപ്പിച്ചത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഹൈടെക്ക് ജോബിന് അമേരിക്കയില്‍ എത്തുന്ന സ്ക്കില്‍ഡ് വര്‍ക്കേഴ്‌സിനെ സംരക്ഷിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഈ ബില്ലിലുണ്ടെന്നു അവതാരകര്‍ അവകാശപ്പെട്ടു. ബിരുദാനന്തര ബിരുദം വേണമെന്ന നിബന്ധനയും ഒഴിവാക്കാം.ഡിസ്‌നി, എഡിസന്‍ തുടങ്ങിയ വന്‍ കമ്പനികള്‍ വിദേശ ജോലിക്കാരെ എബ്യൂസ് ചെയ്യുന്നതു തടയുന്നതിനും ഈ ബില്‍ ഉപകരിക്കുമെന്നും ഇവര്‍ പറഞ്ഞു.
അമേരിക്കയുടെ സാങ്കേതിക വ്യവസായിക രംഗത്തെ ത്വരിത ഗതിയിലുള്ള വളര്‍ച്ചക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടാലന്റഡായ ഉദ്യോഗാര്‍ത്ഥികളെ അമേരിക്കയിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ട്രംമ്പ് അധികാരം ഏറ്റെടുക്കുന്ന ദിവസം ഇമ്മിഗ്രേഷന്‍ റിഫോം ലക്ഷ്യമാക്കി അഞ്ചു എക്‌സിക്യൂട്ടീവ് ആക്ഷന്‍സ് എടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.