മുംബൈ: ധാരാവിയിൽ എടിഎം വാനിൽനിന്നു ഒന്നരക്കോടി രൂപ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സുരേഷ് കുമാർ, അറുമുഖം, കമല നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്. 15.42 ലക്ഷം രൂപ ഇവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
കേസിൽ ഒന്പത് പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് എസ്ബിഐയുടെ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനം കൊള്ളയടിച്ചത്.

