എന്ത് കൊണ്ട് മോഡി മൗനം പാലിക്കുന്നു?

09:09 am 6/3/2017

എബി മക്കപ്പുഴ
Newsimg1_30752977
അമേരിക്ക:വംശീയ വിദ്വേഷം ആളിക്കത്തുന്നു…എന്ന് എല്ലാ മീഡിയയും,ഡെമോക്രാറ്റിക് അനുകൂലികളും ട്രംപിനെതിരായി ആക്രോശിക്കുന്നു. ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍ എന്ന് കൊട്ടി ഘോഷിക്കുന്നവര്‍ ഒന്ന് മറന്നു പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ത് കൊണ്ട് മൗനം പാലിക്കുന്നു?

അമേരിക്കന്‍ പ്രസിഡന്റ് സംഭവത്തെ അപലപിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ദിനമെന്നോണം ഉത്തര്‍പ്രദേശിലും മണിപ്പുരിലും മറ്റുമായി മോഡി മണിക്കൂര്‍ നീളുന്ന പ്രസംഗം നടത്തുന്നുണ്ടെങ്കിലും കാന്‍സാസ് സംഭവത്തെക്കുറിച്ചോ സൗത്ത് കരോലിന സംഭവത്തെക്കുറിച്ചോ ഒന്നും സംസാരിച്ചു കേട്ടില്ല.ഈ സംഭവങ്ങളെ ശക്തമായി അപലപിക്കുകമാത്രമല്ല, ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ട്രംപിനോട് പ്രധാനമന്ത്രി ആവശ്യപ്പെടേണ്ടിയിരുന്നു.എന്നാല്‍, അതുണ്ടായില്ല.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി കന്‍സാസ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത്? അതിന് പ്രധാന കാരണം ട്രംപിന്റെ മുസ്‌ളിംവിരുദ്ധതയടക്കമുള്ള പല സമീപനങ്ങളോടും മോഡിഭരണത്തിനും അനുകൂലമായ നിലപാടാണുള്ളത് എന്നതുതന്നെ. അദ്ദേഹത്തിന് വംശീയതയെപ്പറ്റി സംസാരിക്കാന്‍ കഴിയില്ല. സ്വന്തം രാജ്യത്തു നടക്കുന്നത് ഇവിടെ നടക്കുന്നതിനേക്കാള്‍ എത്ര ഭയാനകം? മോഡി പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പാളിച്ചയും പരിമിതിയും ബോധ്യപ്പെടുത്തുന്നതാണ് അമേരിക്കയില്‍ ആരംഭിച്ച ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍. ഇന്ത്യയില്‍ സംഘപരിവാറിന്റെ ആശയഗതികള്‍ അംഗീകരിക്കാത്തവരോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നവരുടെ രാഷ്ട്രീയംതന്നെയാണ് അമേരിക്കക്കാരും ‘ഇന്ത്യക്കാരേ പുറത്തുപോകൂ’ എന്ന ആക്രോശത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ നാമെല്ലാം തുല്യ ദുഖിതരാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ മേലില്‍ അവര്‍ത്തിക്കാതിരിക്കുവാന്‍ പ്രസിഡന്റിനെ കാര്യം ബോധിപ്പിക്കണം. മൗനംപാലിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ ഭരണകൂടവുമായി ബന്ധപ്പെടണം.അല്ലാതെ നാട്ടിലെ പോലെ തെരുവില്‍ ഇറങ്ങി തെല്ലുണ്ടക്കിയതു കൊണ്ടോ, ട്രംപിനെ മോശക്കാരനാക്കിയതു കൊണ്ടോ യഥാര്ത്ഥ പ്രതിവിധിയാവില്ല.

ചരിത്ര വിജയം നേടിയെടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കയില്ല എന്ന ശപഥവുമായി ചില രാഷ്ട്രീയ വിഡ്ഡികള്‍ രാജ്യത്തു കലാപങ്ങള്ക്ക് കൂട്ടുനില്ക്കുാന്നു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം.ഇക്കൂട്ടരാണ് ഇന്ന് വംശീയത ഇളക്കിവിടുന്നത് എന്നുള്ള സത്യം അറിവ് കൂടുതലുള്ള ഇന്‍ഡ്യക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലത