എന്നെ സ്നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ട് ചെയ്യൂ – ഒബാമ

09:40 AM 03/11/2016
download (3)
വാഷിങ്ടണ്‍: തന്‍െറ ജനപ്രീതിയെ ഹിലരി ക്ളിന്‍റനുള്ള വോട്ടാക്കി മാറ്റുകയാണ് യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമ. തന്നെ സ്നേഹിക്കുന്നവരോട് ഹിലരിക്ക് വോട്ട് ചെയ്യൂവെന്നാണ് ഒബാമയുടെ അഭ്യര്‍ഥന.

അമേരിക്കല്‍ പ്രസിഡന്‍റാകാന്‍ ആണായും പെണ്ണായും ഹിലരിയേക്കാള്‍ യോഗ്യയായ ഒരാള്‍ ഇല്ളെന്ന് ഒബാമ പറഞ്ഞു. റിപ്പബ്ളിക്കന്‍ പ്രതിനിധി ഈ സ്ഥാനത്തിന് അനര്‍ഹനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് അവര്‍ക്ക് വേണ്ടിയും ചെയ്യുക, നിങ്ങള്‍ എന്നെ എങ്ങനെയാണോ ഉയര്‍ത്തികൊണ്ടുവന്നത് അതുപോലെ അവരെയും പിന്തുണക്കണമെന്നും ഒബാമ വ്യക്തമാക്കി.

ഈയാഴ്ച മുഴുവനും ഹിലരിക്ക് വേണ്ടി വോട്ടുചോദിക്കാനാണ് ഒബാമയുടെ തീരുമാനം . ചൊവ്വാഴ്ച കൊളമ്പസ്, ഒഹിയോ, ബുധന്‍ റാലേഗ്, നോര്‍ത് കരോലിന, വ്യാഴാഴ്ച മിയാമി – ജാക്സണ്‍വില്ളെ, ഫ്ളോറിഡ, വെള്ളിയാഴ്ച നോര്‍ത് കരോലിനയിലെ ഷാര്‍ലറ്റ് എന്നിവിടങ്ങളില്‍ അദ്ദേഹം വോട്ടഭ്യര്‍ഥിക്കാനായി ഇറങ്ങും.

അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ ഡെമൊക്രാറ്റിക് സ്ഥാനാര്‍ഥികളെയാണ് പിന്തുണക്കാറ്. ഒബാമക്ക് രക്ഷയായതും ഈ വോട്ടുകളാണ്. ഈ വോട്ടുകള്‍ നേടിയെടുക്കുവാന്‍ ഹിലരിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.