എന്‍.വൈ.എം.എസ്.സി ബാഡ്മിന്റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കള്‍

10:38 am 21/5/2017

ന്യൂയോര്‍ക്ക്: എന്‍.വൈ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലില്‍ സാം ബിജേഷിന്റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

വിജയികള്‍ക്ക് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ട്രോഫികള്‍ വിതരണം ചെയ്തു. ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ രഘു നൈനാന്‍ നന്ദി പ്രകാശിപ്പിച്ചു. മൂന്നാം സ്ഥാനം ഷിബു & ഷിനോ ടീം കരസ്ഥമാക്കി.