എബി’യുടെ ട്രെയിലര്‍ എത്തി.

09:00 am 21/1/2017

unnamed

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ‘എബി’യുടെ ട്രെയിലര്‍ എത്തി. നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയത്. പരസ്യരംഗത്ത് ശ്രദ്ധേയനായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മെറീന മൈക്കിളാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.